സംസ്ഥാനത്ത് 557 പുതിയ ഗുണ്ടകള്‍, മൊത്തം 2750 പേര്‍; ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്

POLICE(5)

തിരുവനന്തപുരം: സംസ്ഥാനത്ത് 557 പേരെ കൂടി ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്തി. നിരന്തരം ക്രിമിനൽ കേസിൽ ഉൾപ്പെടുന്നവരെയാണ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്ത് പോലീസിന്റെ കണക്കുപ്രകാരം 2750 ഗുണ്ടകളായി. പോലീസ് സ്റ്റേഷനിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്റ്റേഷനുകൾ അടിസ്ഥാനമാക്കിയാണ് ലിസ്റ്റ് തയ്യാറാക്കുന്നത്.

 

ഇതുപ്രകാരം സംസ്ഥാനത്ത് ഏറ്റവുമധികം ഗുണ്ടകളുള്ളത് തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ്. ഏറ്റവും കുറവ് കാസർകോട് ജില്ലയിലാണ്.നിരന്തരം ക്രിമിനൽ കേസുകളിൽ ഉൾപ്പെടുന്ന സജീവമായ ആളുകളെയാണ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇപ്പോൾ സജീവമല്ലാത്ത ആളുകളെ ലിസ്റ്റിൽ നിന്ന് നേരത്തെ ഒഴിവാക്കിയിരുന്നു. നിലവിലെ ലിസ്റ്റിൽ ഉൾപ്പെട്ട 701 പേർക്കെതിരെ കാപ്പ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!