തിരുവനന്തപുരം: രാജ്യത്തെ പ്രൈമറി സ്‌കൂള്‍ കൂട്ടികള്‍ക്കായി, നടത്തിയ സിപ് അരിത്തമാറ്റിക് ജീനിയസ് മത്സരങ്ങളില്‍, തിരുവനന്തപുരം സ്‌കൂളുകളിലെ മൂന്നു കുട്ടികള്‍ ദേശീയ പുരസ്‌കാരം നേടി.തിരുവനന്തപുരം സെന്റ് തോമസ് പബ്ലിക് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി, പി.എസ്. ധര്‍മിക്, ചെമ്പക സില്‍വര്‍ റോക്‌സിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി അഖില്‍ ജെയിംസ്, സെന്‍ട്രല്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി പാര്‍വതി ജയ്പാല്‍ എന്നിവരാണ് ദേശീയ അവാര്‍ഡ് ജേതാക്കള്‍.സിപ് അബാക്കസ് മത്സരങ്ങളുടെ ആറാം പതിപ്പില്‍ രണ്ടാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള 95,000 വിദ്യാര്‍ത്ഥികളാണ് ദേശീയ തലത്തില്‍ മാറ്റുരച്ചത്. 20 സംസ്ഥാനങ്ങളിലെ 1025 മുന്‍നിര സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്.
സിറ്റി ലെവല്‍, സംസ്ഥാനതലം, ദേശീയതലം എന്നിങ്ങനെ മൂന്നുതലങ്ങളിലായാണ് ഓണ്‍ലൈന്‍ മത്സരങ്ങള്‍ നടന്നത്. കണക്ക് സംബന്ധിച്ച അടിസ്ഥാന തത്വങ്ങള്‍ കുട്ടികളില്‍ ഊട്ടി ഉറപ്പിക്കുകയും കുട്ടികളില്‍ മത്സരബുദ്ധി വളര്‍ത്തുകയുമാണ് അരിത്തമാറ്റിക് ജീനിയസ് മത്സരങ്ങളുടെ ഉദ്ദേശ്യം.ഇന്ത്യയുടെ മിസൈല്‍ വനിത എന്നറിയപ്പെടുന്ന കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിലെ ഡിആര്‍ഡിഒ, ഡയറക്ടര്‍ ജനറല്‍ ഡോ. ടെസ്സി തോമസ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. 15 ലക്ഷത്തിലേറെ രൂപയും 25000-ലേറെ സമ്മാനങ്ങളും 47 ദേശീയ ചാമ്പ്യന്മാര്‍ക്ക് ലഭിച്ചു. സിപ് അക്കാദമി മാനേജിംഗ് ഡയറക്ടര്‍ ദിനേശ് വിക്ടര്‍ ആശംസാപ്രസംഗം നടത്തി.ആറുവയസ് മുതല്‍ 12 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കായുള്ള സ്‌കില്‍ ഡവലപ്‌മെന്റ് പ്രോഗ്രാം ആണ് സിപ് അബാക്കസ് ഇന്ത്യ