തിരുവനന്തപുരം: മദ്യപാനത്തിനിടയിലെ തർക്കത്തിൽ കുപ്പികൊണ്ട് തലയ്ക്ക് അടിയേറ്റ് ഓരാൾക്ക് പരിക്ക്. തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ടയായ മെന്റൽ ദീപുവിനാണ് പരിക്കേറ്റത്. ചന്തവിളയിൽ വെച്ചാണ് സംഭവമുണ്ടായത്.ദീപുവും ഒരു സംഘവും മദ്യപിക്കുന്നതിനിടെയാണ് കൂട്ടത്തിലൊരാൾ കുപ്പികൊണ്ട് തലയ്ക്കടിച്ചത്. ഗുരുതരമായി പരിക്കേറ്റ ദീപുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്