തിരുവനന്തപുരം: കിഴക്കേക്കോട്ട മേൽപ്പാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്കെത്തി. മറ്റ് തടസ്സങ്ങളൊന്നുമില്ലെങ്കിൽ ഒരു മാസത്തിനുള്ളിൽ പണി പൂർത്തിയാക്കാനാവുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. പെയിന്റിങ്, ഇലക്ട്രിക്, കലാപരമായ നിർമാണങ്ങൾ തുടങ്ങിയ ജോലികളാണ് ഇപ്പോൾ നടക്കുന്നത്.രണ്ടുവർഷം മുമ്പ് പണി ആരംഭിച്ചെങ്കിലും കോവിഡ് നിയന്ത്രണങ്ങളടക്കമുള്ളവ പാലത്തിന്റെ പണിയെ ബാധിച്ചു. നാലുവർഷം മുമ്പ് പദ്ധതി തയ്യാറാക്കിയെങ്കിലും പുരാവസ്തുവകുപ്പ് അടക്കമുള്ള വിഭാഗങ്ങളുടെ അനുമതി ലഭിക്കാനും രണ്ടുവർഷത്തോളം സമയം എടുത്തു.