അരുവിക്കര:സ്കൂൾ പരിസരങ്ങളിൽ കഞ്ചാവ് വില്പന നടത്തുന്ന ആൾ പിടിയിൽ.മൈലം ജിവി രാജ സ്കൂൾ പരിസരങ്ങളിൽ മൈലം കടമ്പ്രകടി വാഴവിള ആദിത്യാ ഭവനിൽ ക്രിസ്തുദാസ് മകൻ അജികുമാർ ( 41) ആണ് പിടിയിലായത്.മോട്ടോർ സൈക്കിളിൽ കറങ്ങി നടന്ന സ്കൂൾ കുട്ടികൾക്കും മറ്റും കഞ്ചാവ് വിൽപ്പന നടത്തുന്നതായി സ്പെഷ്യൽ ബ്രാഞ്ചിന് കിട്ടിയ രഹസ്യവിവരത്തിൻറ അടിസ്ഥാനത്തിൽ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ ദിവ്യ ഗോപിനാഥിൻ്റെ നിർദേശാനുസരണം നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി രാസിത്തിന്റെ നേതൃത്വത്തിൽ ജില്ലാ ഡാൻസാഫ് ടീം അജികുമാറിന്റെ വീടും പരിസരവും പരിശേധിച്ചതിൽ 300 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തു .