തിരുവനന്തപുരം :കോവിഡ് വ്യാപന നിരക്ക് നിയന്ത്രണ വിധേയമായതിനെ തുടർന്ന് ജില്ലയിലെ 14 വാർഡുകളെ കണ്ടെയ്ൻമെന്റ് / മൈക്രോ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയതായി ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം ഇ മുഹമ്മദ് സഫീർ അറിയിച്ചു.കരകുളം പഞ്ചായത്തിലെ വട്ടപ്പാറ വെസ്റ്റ്, വട്ടപ്പാറ ഈസ്റ്റ്, കരയലാത്തുകോണം, പ്ലാത്തറ, വേങ്കോട്, ആറാംകല്ല്, കരകുളം, മുക്കോല, ഏണിക്കര, കല്ലയം, മരുതൂർ,കഴുനാട് എന്നീ വാർഡുകളെ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും തിരുവനന്തപുരം കോർപ്പറേഷനിലെ കവടിയാർ വാർഡിലെ ഭഗവതി നഗർ റസിഡന്റ് അസോസിയേഷൻ, മുട്ടട വാർഡിലെ റ്റി.കെ ദിവാകരൻ റോഡ് എന്നീ പ്രദേശങ്ങളെ മൈക്രോ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി.