നെയ്യാർഡാം: നെയ്യാർഡാം പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ഗുണ്ടയായ കളിക്കാട് വില്ലേജിൽ മുകുന്ദറ ദേശത് സ്വർണ്ണക്കോട് ഷാജി ഭവനിൽ സത്യനേശൻ മകൻ തോക്ക് ഷാജി എന്നു വിളിക്കുന്ന ഷാജി (40 )പോലീസ് പിടിയിൽ ആയി. ഷാജിക്കെതിരെ നെയ്യാറ്റിൻകര അഡിഷണൽ സെഷൻസ് കോടതിയിൽ വിചാരണയിൽ ഇരിക്കുന്ന കേസിലേയ്ക്ക് ഷാജിക്കെതിരെ മൊഴി പറഞ്ഞു എന്നുള്ള വിരോധത്താൽ സാക്ഷിയെ ഭീഷണിപ്പെടത്താൻ ശ്രമിച്ചതിച്ചതോടെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ 20 ഓളം കേസുകളിലെ പ്രതി ആണ്. പ്രതിയെ റിമാൻ്റ് ചെയ്തു.