ഇഞ്ചക്കൽ ഫ്ലൈഓവർ പരിഗണനയിൽ; മന്ത്രി ആന്റണി രാജു

IMG_03022022_221657_(1200_x_628_pixel)

 

 

തിരുവനന്തപുരം: തിരുവനന്തപുരത്തെ ദേശീയപാതയിൽ ഇഞ്ചക്കൽ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ശാശ്വതമായി പരിഹരിക്കുവാൻ ഫ്ലൈഓവർ നിർമിക്കണമെന്ന ആവശ്യം കേന്ദ്രം തത്വത്തിൽ അംഗീകരിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു. ദേശീയപാതാ വികസനവും പൊതു ഗതാഗത രംഗത്തെ പ്രശ്നങ്ങളും സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ ഡൽഹിയിൽ സന്ദർശിച്ച് ചർച്ച ചെയ്തപ്പോഴാണ് ഉറപ്പ് ലഭിച്ചത്. സർക്കാർ ഉടമസ്ഥതയിലുള്ള ബസുകൾ ഹരിത ഇന്ധനത്തിലേക്ക് മാറ്റുന്നതിന് പ്രത്യേക സാമ്പത്തിക പാക്കേജ് നടപ്പാക്കുമെന്നും ദേശീയപാതയിലെ അപകടങ്ങളും ഗതാഗതക്കുരുക്കും പരിഹരിക്കുവാൻ നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്ര മന്ത്രി ഉറപ്പുനൽകിയതായി മന്ത്രി ആന്റണി രാജു അറിയിച്ചു. തിരുവല്ലം ജംഗ്ഷനിലെ അപകടസാധ്യത ഇല്ലാതാക്കാൻ ശാസ്ത്രീയമായ പരിഹാരം കണ്ടെത്തും. സിഎൻജി, എൽഎൻജി,ഇലക്ട്രിക് തുടങ്ങിയ ഹരിത ഇന്ധനങ്ങളിലേക്ക് വാഹനങ്ങൾ മാറുന്നത് പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാർ പ്രത്യേക സാമ്പത്തിക പാക്കേജിന് രൂപം നൽകുകയും എൽഎൻജിയുടെ വില ഉടൻ നിശ്ചയിക്കുകയും ചെയ്യും. കെഎസ്ആർടിസി ഉൾപ്പെടെയുള്ള പൊതു മേഖലയിലെ ബസ്സുകൾക്ക് ദേശീയപാതയിലെ ടോൾ നിരക്ക് കുറയ്ക്കുന്ന കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കും. ദേശീയപാതയോരത്തു ള്ള കെഎസ്ആർടിസി ഡിപ്പോകളിൽ പാതയോര വിശ്രമ സങ്കേതങ്ങൾ നിർമ്മിക്കുന്നത് പരിഗണിക്കും.. ദേശീയപാതയോരത്തുള്ള കെഎസ്ആർടിസിയുടെ അനുയോജ്യ സ്ഥലങ്ങളിൽ ലോജിസ്റ്റിക് ഹബ്ബുകൾ നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കുവാൻ നാഷണൽ ഹൈവേ ലോജിസ്റ്റിക് മാനേജ്മെന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പ്രകാശ് ഗൗറിനെ കേന്ദ്രമന്ത്രി ചുമതലപ്പെടുത്തി.ഡോ.ശശി തരൂർ എം പി,ഗതാഗത സെക്രട്ടറി ബിജുപ്രഭാകർ ഐ എ എസ്,കേന്ദ്ര ഉപരിതല ഗതാഗത സെക്രട്ടറി ഗിരിധർ അരാമനെ, ദേശീയപാത അതോറിറ്റി ചെയർപേഴ്സൺ അൽക്ക ഉപാദ്ധ്യായ, മെമ്പർ ആർ.കെ പാണ്ഡെ, ദേശീയപാത ലോജിസ്റ്റിക്സ് മാനേജ്മെന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പ്രകാശ് ഗൗർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!