തിരുവനന്തപുരം :വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക്ക് കോളേജില്‍ ഫൈബര്‍ റീഇന്‍ഫോഴ്‌സ്ഡ് പ്ലാസ്റ്റിക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ഇന്ന് (ഫെബ്രുവരി 4). താല്‍പ്പര്യമള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ്, റ്റി.സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, മറ്റു ആനുകൂല്യങ്ങള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി രാവിലെ 11 മണിക്ക് കോളേജില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0471 2360391.