തിരുവനന്തപുരം: ഭക്ഷ്യമന്ത്രി ജി ആർ അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി ഇന്ന് നടക്കും. വൈകിട്ട് മൂന്നു മണി മുതൽ നാലു മണി വരെ ജനങ്ങൾക്ക് മന്ത്രിയോട് നേരിട്ട് പരാതികളും നിർദേശങ്ങളും ഉന്നയിക്കാം.ഭക്ഷ്യ പൊതുവിതരണ, ഉപഭോക്തൃകാര്യ, അളവ് തൂക്ക വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾക്കും നിർദ്ദേശങ്ങൾക്കും മന്ത്രി നേരിട്ട് മറുപടി നൽകും. വിളിക്കേണ്ട നമ്പർ- 8943873068.