വിഴിഞ്ഞം: ഉച്ചക്കടയിൽ മദ്യപാനത്തിനിടെയുണ്ടായ വഴക്കിനിടെ ഒരാൾ കുത്തേറ്റുമരിച്ചു. പയറ്റുവിള സ്വദേശി സജികുമാറാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. സജികുമാറും സുഹൃത്തും മദ്യപിക്കുന്നതിനിടെ വാക്ക് തർക്കമുണ്ടായി. ഇതിനിടെയാണ് കുത്തേറ്റതെന്നാണ് പ്രാഥമിക വിവരം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ ചോദ്യംചെയ്യൽ തുടരുകയാണ്.