തിരുവനന്തപുരം:ഇക്കുറിയും ആറ്റുകാൽ പൊങ്കാല ക്ഷേത്രത്തിൽ പണ്ടാര അടുപ്പിൽ മാത്രം.ഇക്കൊല്ലത്തെയും പൊങ്കാല കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വീടുകളിൽ മാത്രമായി ചുരുക്കിയത്. ആറ്റുകാൽ പൊങ്കാല വഴിയരികിൽ വേണ്ടെന്നും ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമായി.17ന് രാവിലെ 10.50നാണ് പൊങ്കാലയ്ക്ക് പണ്ടാര അടുപ്പിൽ തീ പകരുന്നത്. ഉച്ചയ്ക്ക് 1.20ന് പൊങ്കാല നിവേദ്യം. വീട്ടിൽ പൊങ്കാലയിടുന്നവരും ഈ സമയത്താണ് തീ പകരേണ്ടതും നിവേദിക്കേണ്ടതും.