വാർഷിക പദ്ധതി ചെലവിൽ സംസ്ഥാനത്ത് ഏറ്റവും പിന്നിൽ തിരുവനന്തപുരം നഗരസഭ

IMG_20220204_182513

തിരുവനന്തപുരം: വാർഷിക പദ്ധതി ചെലവിൽ സംസ്ഥാനത്ത്  തിരുവനന്തപുരം നഗരസഭ ഏറ്റവും പിന്നിൽ. വാർഷിക പദ്ധതിക്ക് കഴിഞ്ഞ ഫെബ്രുവരിയിൽ അംഗീകാരം ലഭിച്ചിട്ടും സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടു മാസം മാത്രം ശേഷിക്കേ കോർപ്പറേഷന്റെ പദ്ധതി ചെലവ് വെറും 26.24 ശതമാനം മാത്രമാണ്. കഴിഞ്ഞ മാസം 27ന് തയ്യാറാക്കിയ കണക്ക് പ്രകാരം പദ്ധതി ചെലവ് 17 ശതമാനമായിരുന്നു. ഈ സമയത്ത് കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പിനായി നൽകിയ തുകയിൽ ചെലവഴിച്ചത് ഒരു ശതമാനവും.സംസ്ഥാന സർക്കാർ വിഹിതമായി 8.62 കോടി ലഭിച്ചിട്ടും ഒരു രൂപ പോലും ചെലവാക്കിയിട്ടില്ലെന്നാണ് എൻജിനീയറിംഗ് വിഭാഗത്തിന്റെ കണക്ക്. 75.31 കോടി കൈവശമുണ്ടായിട്ടും തനത് ഫണ്ടിൽ നിന്ന് ചെലവാക്കിയത് 6.85 കോടി (9%).  .രണ്ടു മാസത്തിനുള്ളിൽ പദ്ധതി ചെലവ് പകുതിയെങ്കിലും പൂർത്തിയാക്കിയിരിക്കണമെന്നാണ് എൻജിനിയറിംഗ് വിഭാഗത്തിന് നൽകിയിരിക്കുന്ന കർശന നിർദേശം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!