തിരുവനന്തപുരം :- മാരക മയക്കുമരുന്നുകളും സ്ഫോടകവസ്തുക്കളുമായി പോലീസ് പിടികൂടിയതായി കമ്മീഷണറുമായ ജി.സ്പർജൻ കുമാർ അറിയിച്ചു. നിരവധി അഞ്ചംഗസംഘത്തെ ഐ.ജി.പിയും തിരുവനന്തപുരം സിറ്റി പോലീസ് ക്രിമിനൽ കേസ്സുകളിലെ പ്രതിയായ കുപ്രസിദ്ധ ഗുണ്ടകൊച്ചുവേളി വിനായകനഗർ പുതുവൽ പുത്തൻ വീട്ടിൽ ജാംഗോകുമാർ എന്ന് വിളിക്കുന്ന അനിൽകുമാർ (37), വെട്ടുകാട് ബാലനഗർ ടൂണി ഹൌസ്സിൽ നവീൻ എന്ന് വിളി ക്കുന്ന ടർബിൻ സ്റ്റാൻലി (20), വലിയവേളി കൈവിളാകം ഹൌസ്സിൽ വിജീഷ് (23), കരിയ്ക്കകം പുതുവൽ പുത്തൻ വീട്ടിൽ സുരേഷ് എന്ന് വിളിക്കുന്ന നിധിൻ (18), കാഞ്ഞിരംകുളം പുല്ലുവിള പി.പി വിളാകം പുരയിടത്തിൽ ക്രിസ്റ്റി എന്ന് വിളിക്കുന്ന വർഗ്ഗീസ് (25) എന്നിവരെയാണ് വലിയതുറ പോലീസ് അറസ്റ്റ് ചെയ്തത്.
ജാംഗോകുമാറിന്റെ നേതൃത്വത്തിലുളള അഞ്ചംഗ സംഘം വെട്ടുകാട് ബാലനഗറിലെ വീട്ടിൽ മയക്കുമരുന്ന് വിൽപ്പന നടത്തി വരുന്നതായി ശംഖുമുഖം അസ്സി. കമ്മീഷണർ ഡി.കെ.പൃഥ്വിരാജിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മാരകമയക്കുമരുന്നുകളായ എം.ഡി.എം.എയും, ഹാഷിഷ് ഓയിലും, കഞ്ചാവുപൊതികളും, നൈട്രോസെപാം ഗുളികകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. അതോടൊപ്പം രണ്ട് മഴുകളും ബോംബ് നിർമ്മിക്കുന്നതിനായി സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കളും മറ്റ് സാമഗ്രികളും പരിശോധനയിൽ പിടിച്ചെടുത്തിട്ടുണ്ട്. സംഘത്തലവനായ ജാംഗോകുമാറിന്റെ പേരിൽ വിവിധ സ്റ്റേഷനുകളിൽ വധശ്രമം, സ്ഫോടകവസ്തു നിയമം, ആയുധ നിരോധന നിയമം, സ്ത്രീകൾക്ക് നേരെയുളള അതിക്രമം ഉൾപ്പെടെയുളള വിവിധ വകുപ്പുകളിൽ നിരവധി കേസ്സുകൾ നിലവിലുണ്ട്. കൂടാതെ, പോലീസിന് നേരെ ബോംബ് എറിഞ്ഞ കേസ്സിലും ഇയാൾ പ്രതിയാണ്.
ശംഖുമുഖം എ സി പി ഡി.കെ.പൃഥ്വിരാജിന്റെ നേതൃത്വത്തിൽ വലിയതുറ എസ് എച്ച് ഓ ആർ . പ്രകാശ്, എസ് ഐ മാരായ അഭിലാഷ്, അനന്തൻ, സാബു, എ എസ് ഐ മാരായ സജാദ്, ശിവപ്രസാദ്, സി പി ഓ മാരായ ഷാബു, മനു, ശ്രീരാജ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയതത്.