തിരുവനന്തപുരം: രണ്ടര ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്പന്നങ്ങളും 11 ലക്ഷം രൂപയുമായി ബീഹാർ സ്വദേശി പിടിയിലായതായി ഐ.ജി.പിയും തിരുവനന്തപുരം സിറ്റി കമ്മീഷണറുമായ ജി.സ്പർജൻകുമാർ അറിയിച്ചു.ബീഹാർ സ്വദേശി അംജദ് മൻസൂരി (27) നെയാണ് ഫോർട്ട് പോലീസ് അറസ്റ്റു ചെയ്തത്.ചാലയ്ക്ക് സമീപം ഇയാൾ താമസിച്ചു വന്നിരുന്ന വാടക വീട്ടിൽ നടത്തിയ പരിശോധനയിലാണ് പുകയില ഉൽപ്പന്നങ്ങളും, കറൻസി നോട്ടുകളും കണ്ടെടുത്തത്.