നേമം: കൂട്ടുകാരോടൊത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ്‌ടു വിദ്യാർഥി മുങ്ങിമരിച്ചു. കല്ലിയൂർ പുന്നമൂട് എം.എസ്. ഭവനിൽ ഗോപാലകൃഷ്ണന്റെയും മിനികുമാരിയുടെയും മകൻ മിഥുൻ(17) ആണ് മുങ്ങിമരിച്ചത്.വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിയോടുകൂടി മിഥുൻ പഠിക്കുന്ന പുന്നമൂട് ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തെ മണലിക്കര കുളത്തിലാണ് അപകടമുണ്ടായത്. മിഥുനും രണ്ടു കൂട്ടുകാരും കൂടി കുളിക്കാനെത്തി. കൂട്ടുകാർ കുളത്തിനരികിൽ നിന്ന് കുളിക്കുകയും മിഥുൻ നീന്തുന്നതിനിടെ താഴ്ന്നുപോവുകയുമായിരുന്നെന്ന് പറയുന്നു.കൂട്ടുകാരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ മിഥുനെ കരയ്ക്കെടുത്ത് നേമം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.