മംഗലപുരം : മംഗലപുരത്ത് രണ്ടു യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതികളായ നാലുപേരെ പോലീസ് അറസ്റ്റു ചെയ്തു. മംഗലപുരം സ്വദേശികളായ കുട്ടനെന്ന ഷെഹിൻ (23), അഭിലാഷ് (36), സൂര്യകുമാർ (21), തോന്നയ്ക്കൽ സ്വദേശി ഗോകുൽ (24) എന്നിവരെയാണ് മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ മുരുക്കുംപുഴ മുണ്ടയ്ക്കൽ പണിക്കൻ വിളയിലാണ് അക്രമം നടന്നത്.നിരവധി കേസുകളിൽ പ്രതിയായ ഷെഹിൻ അവിടെയുള്ള സുധി, കിച്ചു എന്നീ യുവാക്കളുമായി വാക്കുതർക്കമുണ്ടായി.തുടർന്ന് ഷെഹിൻ മറ്റ് കൂട്ടാളികളെ വിളിച്ചു വരുത്തുകയായിരുന്നു.കമ്പിപ്പാരയും വെട്ടുകത്തിയും കൊണ്ടാണ് ഇവരെ ആക്രമിച്ചത്. സുധിക്ക് മുഖത്തും കൈകളിലും വെട്ടേറ്റു.കിച്ചുവിന് കാലിനാണ് വെട്ടേറ്റത്.സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മംഗലപുരം പോലീസ് നാലുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു
.