തിരുവനന്തപുരം: കോർപ്പറേഷനിലെ
മൾട്ടി ലെവൽ കാർ പാർക്കിംഗ് അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട്
യുവമോർച്ചയുടെ പ്രതിഷേധം.7കോടിയുടെ പദ്ധതിയിൽ 2 കോടി രൂപപോലും മുടക്കിയിട്ടില്ല എന്ന് ആണ് പുറത്തു വരുന്ന വിവരം . അടുത്ത് നടക്കാനിരിക്കുന്ന നഗരസഭയുടെ മന്ദിരം പുതുക്കി പണിയാൻ ഈ സ്ഥലം കുടി ചേർക്കണമെന്ന് ഇരിക്കുകയാണ് നിലവിലെ കാർ പാർക്കിംഗ് കോട്ടി ആഘോഷിച്ചു നടപ്പിലാക്കിയത്.
ഇതിലൂടെ കോടികൾ കമ്മീഷൻ അടിക്കാൻ ആണ്. മുൻമേയറും നിലവിലെ മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ള സിപിഎം ജില്ലാ നേതാക്കളുടെ ശ്രമം.
ഈ അഴിമതി അന്വേഷിക്കണമെന്നും, പാർക്കിംഗ് സൗകര്യം സൗജന്യമാക്കണം എന്നും ആവശ്യപ്പെട്ട് കൊണ്ടാണ് യുവമോർച്ച തിരുവന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൾട്ടിലെവൽ കാർ പാർക്കിങ്ങിൽ പ്രതിഷേധം നടത്തിയത്. പ്രതിഷേധിച്ച് യുവമോർച്ച നേതാക്കളായ പാപ്പനംകോട് നന്ദു, അഭിജിത്ത്, വിജീഷ് , കൈപ്പള്ളി വിഷ്ണുനാരായണൻ തുടങ്ങിയവരെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.