തിരുവനന്തപുരം : കഞ്ചാവ് വിൽപ്പന നടത്തി വന്ന മൂന്നംഗസംഘത്തെ കഞ്ചാവും നാടൻബോംബും മായി പോലീസ് പിടികൂടിയതായി ഐ.ജി.പിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ജി.സ്പർജൻകുമാർ അറിയിച്ചു. വെമ്പായം തേക്കട പാറപ്പൊറ്റയിൽ ലക്ഷ്മി ഭവനിൽ കണ്ണൻ എന്ന് വിളിക്കുന്ന മിഥുൻ (27),കാഞ്ഞിരംപാറ ബി.പി.കെ നഗറിൽ കണ്ണൻ എന്ന് വിളിക്കുന്ന സാഗർ (20), കരകുളം ചക്കാലമുകൾ സി.എസ്.ഐ ചർച്ചിന് സമീപം പപ്പടം എന്ന് വിളിക്കുന്ന നിധിൻ (20) എന്നിവരെയാണ് സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് ഫോർ സഹായത്തോടെ ഓർഗനൈഡ് ക്രൈംസ് ടീമിന്റെ വട്ടിയൂർക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.