വിഴിഞ്ഞം: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ ബന്ധു അറസ്റ്റിൽ. പൂന്തുറ സ്വദേശിയായ കുട്ടി വാടകയ്ക്ക് താമസിക്കുന്ന വണ്ടിടത്തുവച്ചും കൂടംകുളത്തുള്ള പ്രതിയുടെ വീട്ടിൽ വച്ചും പീഡിപ്പിച്ച കേസിലെ പ്രതിയായ ഷാജിയാണ് തമിഴ്നാട് കൂടംകുളം ആറ്റിൻകര പള്ളിയുടെ അടുത്ത് നിന്ന് തിരുവല്ലം പൊലീസ് പിടിയിലായത്.
പെൺകുട്ടിയുടെ മാതാവിന്റെ ബന്ധുവായ പ്രതി, ഇവരുടെ വാടകവീട്ടിൽ താമസിക്കാനെത്തിയ കാലയളവിലാണ് കുട്ടിയെ പീഡിപ്പിച്ചിരുന്നത്. കൂടാതെ തമിഴ്നാട്ടിലുള്ള പ്രതിയുടെ വീട്ടിൽ നിൽക്കുന്നതിനായി പോയ സമയത്തും പീഡിപ്പിച്ചിരുന്നതായി കുട്ടി മൊഴി നൽകി