പോത്തൻകോട്: ചന്തവിളിയിൽ ഉണ്ടായ സംഘട്ടനത്തിൽ ശ്രീകാര്യം പോങ്ങുംമൂട് സ്വദേശി മെന്റൽ ദീപു എന്ന ദീപുവിനെ ആക്രമിച്ച കേസ്സിലെ മൂന്നാം പ്രതിയായ ഒളിവിൽ കഴിഞ്ഞിരുന്ന കല്ലടിക്കോട് സ്റ്റീഫൻ എന്നു വിളിക്കുന്ന ശബരി (31) നെ ഇന്ന് ഉച്ചക്ക് 12 മണിക്ക് വാവറ അമ്പലം ഭാഗത്തു നിന്നും പോലീസ് കസ്റ്റഡിയിൽ എടുത്തു. ഈ കേസിൽ കഴിഞ്ഞ ദിവസങ്ങളിലായി 3 പേരെ അറസ്റ്റ് ചെയ്തിട്ടുള്ളതും അവർ റിമാന്റിലുമാണ്.2019 തിരുവോണ നാളിൽ നാടൻ ബോംബുമായി ആക്രമണത്തിന് പോകവേ കേശവദാസപുരത്തിനു സമീപം വെച്ച് സ്റ്റീഫന്റെ കൈവശം ഇരുന്ന ബോംബ് പൊട്ടുകയും ഇയാളുടെ ഇരു കൈകളും കൈമുട്ടിന് താഴെ നഷ്ടപ്പെട്ടിട്ടുള്ളതാണ്. തിരുവനന്തപുരം ജില്ലയിലെ പതിനഞ്ചോളം ക്രിമിനൽ കേസ്സുകളിൽ പ്രതിയാണ് സ്റ്റീഫൻ