തിരുവനന്തപുരം: ഞായറാഴ്ചയിലെ കർശന നിയന്ത്രണം നടപ്പിലാക്കുന്നതിനു നഗരാതിർത്തി പ്രദേശങ്ങളായ 18 സ്ഥലങ്ങൾ പോലീസ് ബാരിക്കേഡ് വെച്ച് പൂർണമായും അടച്ച് വാഹനപരിശോധന.അതോടൊപ്പം നഗരത്തിനുള്ളിൽ കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചുകൊണ്ട് രണ്ടു തലങ്ങളായി തിരിച്ചാണ് വാഹനപരിശോധന നടത്തുന്നത്. മേഖല ഒന്നിൽ 38 ചെക്കിങ് പോയിന്റുകളും മേഖല രണ്ടിൽ 27 ചെക്കിങ് പോയിന്റുകളും ക്രമീകരിച്ചിട്ടുണ്ട്.
കൂടാതെ അനാവശ്യയാത്രകൾ നിയന്ത്രിക്കുന്നതിനും മറ്റു സുരക്ഷാ പരിശോധനകൾ നടത്തുന്നതിനുമായി ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലും എസ്.എച്ച്.ഒ.മാരുടെ നേതൃത്വത്തിൽ രണ്ടുവീതം ജീപ്പ്, ബൈക്ക് പട്രോളിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്. സിറ്റിയിലെ ട്രാഫിക് വിഭാഗത്തിൽനിന്നു കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ വാഹനപരിശോധനയ്ക്കായി നിയമിക്കുമെന്നും സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു.