ബാലരാമപുരം: ബാലരാമപുരം ഐത്തിയൂരിൽ ബേക്കറിയുടെ പൂട്ടുപൊളിച്ച് അകത്തുകടന്ന അക്രമിസംഘം കട തല്ലിത്തകർത്ത് തീ വച്ചു. പെട്രോൾ അല്ലെങ്കിൽ പെട്രോൾ ബോംബ് ഉപയോഗിച്ചുവെന്നാണ് പ്രാഥമിക നിഗമനം. വൻ സ്ഫോടന ശബ്ദം കേട്ട് ഉണർന്ന നാട്ടുകാരാണ് സംഭവം അറിയുന്നത്. ഇന്നലെ പുലർച്ചെ രണ്ടു മണിയോടെ ബൈക്കിൽ വടിവാളുകളുമായി എത്തിയ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് കരുതുന്നു.ബാലരാമപുരം പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി