തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയുന്നതനുസരിച്ച് ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല നടത്തിപ്പ് സംബന്ധിച്ച് പുനരവലോകനം നടത്തുമെന്ന് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്രപരിസരത്ത് 200 പേർക്ക് പൊങ്കാല അർപ്പിക്കാൻ സർക്കാർ അനുവാദം നൽകിയെങ്കിലും നിലവിൽ അത് ഉപേക്ഷിക്കുകയാണ്. പൊങ്കാലയിടുന്നവരെ തിരഞ്ഞെടുക്കുന്നതിലെ പ്രയാസമാണ് കാരണം.
ജില്ല ബി കാറ്റഗറിക്കു താഴെ എത്തുകയാണെങ്കിൽ ക്ഷേത്രപരിസരത്ത് 200 പേർക്ക് പൊങ്കാല ഇടുന്നതിന് അനുവാദം നൽകുന്നതിനുള്ള സാധ്യത ആലോചിക്കും.നടൻ മോഹൻലാലിന് അംബാ പുരസ്കാരം നൽകാൻ തീരുമാനിച്ചെങ്കിലും അദ്ദേഹത്തിന്റെ സൗകര്യവും രോഗവ്യാപനത്തിന്റെ തോതും പരിഗണിച്ച് ഇത് പിന്നീട് നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു.