വർക്കല: കടലിൽ മീൻപിടിക്കുന്നതിനിടെ ഹൃദയാഘാതംമൂലം തൊഴിലാളി മരിച്ചു. വർക്കല ചിലക്കൂർ വള്ളക്കടവ് ജമീലാ മൻസിലിൽ ടിപ്പുഖാൻ(50) ആണ് മരിച്ചത്.കഴിഞ്ഞ ഞായറാഴ്ച ചിലക്കൂർ കടപ്പുറത്തുനിന്ന് എൻജിൻ ഘടിപ്പിച്ച ചെറുവള്ളത്തിൽ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്.വള്ളത്തിൽ കുഴഞ്ഞുവീണ ടിപ്പുവിനെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ചികിത്സയിലിരിക്കെയാണ് മരിച്ചത്