പേരൂർക്കട: പേരൂർക്കട കുറവന്‍കോണത്ത് ചെടി നഴ്‌സറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. നെടുമങ്ങാട് വാണ്ട സ്വദേശി വിനീത (37)യാണ് മരിച്ചതെന്ന് പോലീസ് കണ്ടെത്തി. ചെടി നഴ്‌സറിയിലെ ജീവനക്കാരിയാണ് വിനീത. വിനീതയുടെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റ പാടുണ്ട്. രക്തം വാർന്നാണ് മരിച്ചത്. കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്.