തിരുവനന്തപുരം :വിഖ്യാത സംഗീതജ്ഞ ലതാമങ്കേഷ്കറുടെ നിര്യാണത്തിൽ രണ്ട് ദിവസത്തെ ദേശീയ ദുഃഖാചരണത്തോടനുബന്ധമായി ഇന്നും (ഫെബ്രുവരി 6) നാളെയും (ഫെബ്രുവരി 7) സംസ്ഥാനത്ത് ദുഃഖാചരണം പ്രഖ്യാപിച്ചതിനാൽ , ലതാമങ്കേഷ്കറോടുള്ള ബഹുമാനസൂചകമായി ഈ ദിവസങ്ങളിൽ ജില്ലയിൽ സർക്കാർ ഓഫീസുകളിലുൾപ്പെടെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടണമെന്നും രണ്ട് ദിവസത്തെ ഔദ്യോഗിക വിനോദ പരിപാടികൾ റദ്ദാക്കണമെന്നും ജില്ലാ കളക്ടർ ഡോ.നവ്ജ്യോത്ഖോസ അറിയിച്ചു.