അമ്പൂരി: അമ്പൂരിയിൽ കഞ്ചാവുമായി രണ്ടുപേര്‍ പിടിയിൽ.എസ്എഫ്ഐ വെള്ളറട ഏരിയാകമ്മിറ്റി അംഗമായ വാഴച്ചാൽ രാഹുൽ ഭവനിൽ രാഹുൽ കൃഷ്ണ (20), വാഴച്ചാർ വീണ ഭവനിൽ വിനു (40) എന്നിവരാണ് പിടിയിലായത്. അമ്പൂരി ഗ്രാമപഞ്ചായത്ത് കണ്ടംതിട്ട വാര്‍ഡ് മെമ്പര്‍ ജയന്‍റെ വീട് അക്രമണ കേസിലെ പ്രതി കൂടിയാണ് രാഹുല്‍ കൃഷ്ണ.
അമ്പൂരി പഞ്ചായത്ത് ഓഫിസിന് സമീപത്തുനിന്നാണ് കെ.എല്‍ 74 ബി .1684 രജിസ്‌ട്രേഷന്‍ നമ്പറിലുള്ള പള്‍സര്‍ ബൈക്കില്‍ 2.13 9 കിലോഗ്രാം കഞ്ചാവുമായി ഇരുവരും അറസ്റ്റിലായത്. ആര്യനാട് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ആദര്‍ശും സംഘവുമാണ് ഇവരെ പിടികൂടിയത്. പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം പ്രതികളെ റിമാൻഡ് ചെയ്തു.