തിരുവനന്തപുരം :മണ്ണന്തല മരുതൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലെ പ്രതിയെ പോലീസ് പിടികൂടിയതായി ഐ.ജി.പിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ജി.സ്പർജൻകുമാർ അറിയിച്ചു. മരുതൂർ ചിറ്റാഴ പുന്നക്കുന്ന് വീട്ടിൽ മനു എന്ന് വിളിക്കുന്ന ജിതിൻ ജോർജ് (23)നെയാണ് മണ്ണന്തല പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഡിസംബർ 24-നാണ് സംഭവം നടന്നത്. സുഹൃത്തിന്റെ സ്കൂട്ടറിന്റെ പിന്നിലിരുന്ന് വരികയായിരുന്ന മരുതൂർ സ്വദേശി അമൽദേവിനെ മരുതൂർ ഏലായ്ക്ക് സമീപം കൊണ്ട് വച്ച് പ്രതി തടഞ്ഞുനിർത്തി വാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണം.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.