ആറ്റിങ്ങൽ : ആറ്റിങ്ങലിൽ ആക്രിക്കടയിൽ വൻ തീപിടുത്തം. ആറ്റിങ്ങൽ കൊല്ലമ്പുഴ പൊന്നറ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന മൂഴിയിൽ സ്വദേശി നുജൂമിന്റെ ഉടമസ്ഥതയിലുളളതാണ് ആക്രിക്കടയിലാണ് ഇന്ന് വൈകുന്നേരം 6 അര മണിയോടെ തീപിടുത്തം ഉണ്ടായത്.ആറ്റിങ്ങൽ , വർക്കല , വെഞ്ഞാറമൂട് ഫയർസ്റ്റേഷനുകളിൽ നിന്നുള്ള ഫയർ യൂണിറ്റുകൾ മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. നാട്ടുകാരാണ് ഫയർ ഫോഴ്‌സിനെ വിവരം അറിയിച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല