തെരുവുനായകൾക്ക് സംരക്ഷണവും ആഹാരവും ഉറപ്പാക്കാൻ നഗരസഭ; ദത്തെടുക്കാൻ വെബ്‌സൈറ്റ് വഴി അപേക്ഷ നൽകാം

dogs

തിരുവനന്തപുരം: തെരുവുനായകൾക്ക് സംരക്ഷണവും ആഹാരവും ഉറപ്പാക്കാൻ നഗരസഭയുടെ പദ്ധതി. സ്ഥിരമായി കൃത്യസമയത്ത് ഭക്ഷണം നൽകുകയും നായ്ക്കുട്ടികളെ വളർത്താൻ താത്‌പര്യമുള്ളവർക്ക് ദത്ത് നൽകുകയും ചെയ്യുന്ന രണ്ട് പദ്ധതികളാണ് നഗരസഭയുടെ നേതൃത്വത്തിൽ തയ്യാറാക്കുന്നത്. മൃഗസ്നേഹികളുടെ സംഘടനകളുമായി സഹകരിച്ചാണ് രണ്ടു പദ്ധതിയും നടപ്പാക്കുന്നത്.തെരുവുനായകളുടെ എണ്ണം കുറയ്ക്കുക, അവയുടെ അക്രമത്തിൽനിന്നു ജനങ്ങളെ സുരക്ഷിതരാക്കുക എന്ന ഉദ്ദേശവുമായാണ് ദത്തുനൽകൽ സംഘടിപ്പിക്കുന്നത്. ദത്തുനൽകുന്നതിനായി നിലവിൽ നൂറിലേറെ പേവിഷബാധ പ്രതിരോധ വാക്‌സിൻ നൽകിയ നായ്ക്കുട്ടികളെയാണ് വിതരണം ചെയ്യുക. പീപ്പിൾ ഫോർ അനിമൽസ്, സ്ട്രീറ്റ് ഡോഗ് വാച്ച് അസോസിയേഷൻ എന്നീ സംഘടനകളാണ് ആദ്യഘട്ടത്തിൽ പദ്ധതിയുമായി സഹകരിക്കുന്നത്. ഈ സംഘടനകളുടെ പക്കലാണ് നായകളുള്ളത്. നായ്ക്കുട്ടികളെ ദത്തെടുക്കാൻ താത്‌പര്യമുള്ളവർക്ക് നഗരസഭയുടെ വെബ്‌സൈറ്റ് വഴി അപേക്ഷ നൽകാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!