തിരുവനന്തപുരം: മണക്കാട് കുത്തുകല്ലിൻ മൂട്, കൊഞ്ചിറവിള റോഡിലെ ഇരുവശങ്ങളിലും അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. കിള്ളിപ്പാലം – ഐരാണിമുട്ടം റോഡിൽ പാർക്ക് ചെയ്തിരിക്കുന്ന ഉപയോഗശൂന്യമായ വാഹനങ്ങളുടെ പാർക്കിംഗും പരിശോധിക്കണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.ട്രാഫിക് ഡെപ്യൂട്ടി കമ്മിഷണർക്കാണ് ഉത്തരവ് നൽകിയത്.നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം. കാൽനടയാത്രക്കാർക്കും അനധികൃത പാർക്കിംഗ് ബുദ്ധിമുട്ടുണ്ടാക്കുന്നതായി കാട്ടി മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹീം സമർപ്പിച്ച പരാതിയിലാണ് നടപടി.