തനിക്കെതിരെ വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ ക്യാംപെയിന്‍ നടത്തുന്നെന്ന് വാവാ സുരേഷ് . പാമ്പ് കടിയേറ്റതിനുള്ള ചികിത്സകള്‍ക്ക് പിന്നാലെ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജായി പോകുമ്പോഴായിരുന്നു വാവാ സുരേഷിന്‍റെ ആരോപണം. വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ തനിക്കെതിരെ ക്യാംപെയിന്‍ നടത്തുകയാണ്. പാമ്പിനെ പിടിക്കാന്‍ എന്നെ വിളിക്കരുതെന്ന് പലരോടും പറയുന്നുണ്ട്. അദ്ദേഹത്തിന്‍റെ പേര് പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും വാവാ സുരേഷ് പറഞ്ഞു.