തിരുവനന്തപുരം: കോവിഡ് വ്യാപനവും ലോക്ക് ഡൗൺ പ്രതിസന്ധിയും കാരണം കേരള ടൂറിസത്തിന് സാമൂഹിക മാധ്യമങ്ങൾ വഴി പ്രചാരണ പിന്തുണയുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. കേരളത്തിലേക്കു യാത്ര ചെയ്യാൻ സഞ്ചാരികളെ കൊതിപ്പിക്കുന്ന കാര്യങ്ങൾ അവതരിപ്പിക്കുന്ന കേരള ക്രേവിങ്സ് എന്ന കാംപയിൻ വഴിയാണ് പ്രചാരണം.കേരളത്തിന്റെ പ്രകൃതിഭംഗിയും ഭക്ഷണ വൈവിധ്യവും കലാ, സാംസ്കാരിക പെരുമയുമെല്ലാം പ്രചാരണ വിഷയമാക്കുന്നുണ്ട്. കൊല്ലം ജില്ലയിലെ മൺറോ തുരുത്ത്, ജഡായു എർത്ത് സെന്റർ, തിരുവനന്തപുരത്തെ വർക്കല, അഞ്ചുതെങ്ങ്, ആഴിമല, കോവളം, പൂവാർ, പൊന്മുടി ഉൾപ്പെടെയുള്ള സ്ഥലങ്ങളെക്കുറിച്ചുള്ള പോസ്റ്ററുകൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്
