തിരുവനന്തപുരം: എയർപോർട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥനാണെന്നും എമിഗ്രേഷൻ വിഭാഗത്തിൽ ജോലി നോക്കുന്നുവെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസ്സിലെ പ്രതിയെ പോലീസ് പിടികൂടിയതായി ഐ.ജി.പിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ജി.സ്പർജൻകുമാർ അറിയിച്ചു. കല്ലിയൂർ സ്വദേശിയായ പുന്നയ്ക്കാമുഗൾ ആലപ്പുറം ഫ്ലാറ്റിൽ വാടകയ്ക്ക് താമസം ബിജു എന്ന് വിളിക്കുന്ന വിജയകുമാർ (62)-നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പൂജപ്പുര പോലീസ് സ്റ്റേഷൻ പരിധിയിലുളള മൂന്ന് ഉദ്യോഗാർത്ഥികളിൽ നിന്നും എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിച്ചെടുത്തതിലേയ്ക്ക് രജിസ്റ്റർ പണം ചെയ്ത കേസ്സുകളിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.