പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കടയ്ക്കൽ വെള്ളാർവട്ടം ആലത്തറമല മാവിള പുത്തൻ വീട്ടിൽ അഭിൽ ദേവിനെ (21) പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ സെപ്റ്റംബർ 19നാണ് പെൺകുട്ടി പള്ളിക്കൽ പൊലീസ് സ്റ്റേഷൻ അതിർത്തിയിലുള്ള വീട്ടിൽ തൂങ്ങിമരിച്ചത്. അസ്വാഭാവിക മരണത്തിനു കേസെടുത്തു പൊലീസ് അന്വേഷണം നടത്തിയിരുന്നു.പെൺകുട്ടിയുടെ ആത്മഹത്യാ കുറിപ്പും മൊബൈൽ ഫോണും പരിശോധിച്ചതിൽ നിന്നാണ് അഭിൽ ദേവിനെക്കുറിച്ചു വിവരം ലഭിച്ചതെന്നു പൊലീസ് പറഞ്ഞു. മരണ ദിവസം പെൺകുട്ടിയെ 40 തവണ അഭിൽ ദേവ് വിളിച്ചിരുന്നു. പോസ്റ്റ്മോർട്ടം പരിശോധനയിൽ പീഡനം നടന്നതിന്റെ സൂചനയും ലഭിച്ചു. ഒളിവിലായിരുന്ന ഇയാളെ പാറശാലയിൽ നിന്നു കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണ, പോക്സോ നിയമം എന്നിവ പ്രകാരമാണ് അഭിൽ ദേവിന്റെ പേരിൽ കേസ്.