തിരുവനന്തപുരം: നഗരത്തിലെ മൂന്ന് പ്രധാന സ്ഥലങ്ങളിൽ ഫുട് ഓവർ ബ്രിഡ്ജ് നിർമ്മിക്കാനുള്ള ആലോചനയിൽ നഗരസഭ. മെഡിക്കൽ കോളേജ്, സ്റ്റാച്യു, തമ്പാനൂർ കെ.എസ്.ആർ.ടി.സി ടെർമ്മിനലിന് സമീപം എന്നിവിടങ്ങളിലാണ് പുതിയ ഫുട് ഓവർ ബ്രിഡ്ജ് നിർമ്മിക്കാൻ നഗരസഭ പദ്ധതിയിടുന്നത്. ജനങ്ങൾ കൂടുതലായി എത്തുന്ന സ്ഥലങ്ങളായതിനാലാണ് ഇവിടെ ബ്രിഡ്ജ് നിർമ്മിക്കാൻ നിർദ്ദേശിക്കുന്നത്.സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാനാണ് ആലോചന.