തിരുവനന്തപുരം: യുവതിയുടെ ഫോട്ടോ അശ്ലീല ചിത്രങ്ങളുമായി മോർഫ് ചെയ്ത് പ്രചരിപ്പിച്ച യുവാക്കൾ പൊലീസ് പിടിയിൽ.നെടുമങ്ങാട് പനവൂർ കല്ലിയോട് കുന്നിൽ വീട്ടിൽ രാഹുൽ(30),പനവൂർ കല്ലിയോട് ജെംസ് ഫൗണ്ടേഷനിൽ വെങ്കിടേഷ് (29) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ഡോ.ദിവ്യ ഗോപിനാഥിന്റെ മേൽനോട്ടത്തിൽ അഡീഷണൽ പൊലീസ് സൂപ്രണ്ട് ബിജുമോൻ,ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വിജയകുമാർ,ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രതീഷ് ജി.എസ് എന്നിവരുടെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്.യുവതിയോടുളള മുൻവൈരാഗ്യത്തിന്റെ പേരിൽ ഫോട്ടോകൾ മോർഫ് ചെയ്ത് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.വെങ്കിടേഷ് രാഹുലിനെടുത്ത് നൽകിയ സിം കാർഡ് ഉപയോഗിച്ചാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയത്.