നെടുമങ്ങാട്: കൊവിഡ് രോഗി ആത്മഹത്യ ചെയ്തു. ആര്യനാട് കുളപ്പട സ്വദേശി ജോൺ ഡി (50) ആണ് ആത്മഹത്യ ചെയ്തത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ സിഎസ്എല്‍ടിസി ആയി പ്രവർത്തിക്കുന്ന സ്ഥലത്ത് വെച്ചായിരുന്നു സംഭവം. ഇന്ന് രാവിലെ നഴ്സ് ഇന്‍ജക്ഷന്‍ എടുക്കാൻ വന്നപ്പോഴാണ് രോഗിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മൂന്ന് ദിവസമായി ഇയാൾ കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ കഴിയുകയായിരുന്നു. പ്രമേഹ രോഗിയായിരുന്നു.