തിരുവനന്തപുരം: പേട്ടയിൽ മകളുടെ സുഹൃത്തിനെ വീട്ടിനുള്ളിൽ വച്ച് കുത്തികൊന്ന സൈമണ്‍ ലാലയുടെ ജാമ്യഹര്‍ജി തള്ളി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യഹര്‍ജി തള്ളിയത്. പേട്ട ചായക്കുടി ലൈനിലെ വീട്ടിൽ വച്ചാണ് 19 കാരനായ അനീഷ് ജോർജ്ജിനെ സുഹൃത്തിൻെറ അച്ഛൻ സൈമണ്‍ ലാല ഡിസംബര്‍ 31 ന് കൊലപ്പെടുത്തിയത്. കള്ളനാണെന്ന് കരുതി അബദ്ധത്തിൽ കുത്തിയെന്നായിരുന്നു സൈമണ്‍ ലാലയുടെ ആദ്യ മൊഴി.പിന്നീട് വീട്ടിൽ നടത്തിയ തെളിവെടുപ്പിൽ കൃത്യമായ ആസൂത്രത്തോടെയാണ് കൊലപാതകം ചെയ്തതെന്ന് സൈമണ്‍ പൊലീസിനോട് സമ്മതിച്ചു