തിരുവനന്തപുരം: വാവാ സുരേഷിന് വീട് നിർമിച്ചു നൽകുന്നതിനുള്ള ധാരണാപത്രം ഒപ്പിട്ടു. മന്ത്രി വി.എൻ വാസവൻ, കടകംപള്ളി എംഎൽഎ സുരേന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള അഭയം ചാരിറ്റബിൽ സൊസൈറ്റിയാണ് വീട് നിർമിച്ച് നൽകുന്നത്.എല്ലാ ക്രമീകരണങ്ങളും ഒരുക്കി നൽകുമെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. വളരെ ദയനീയമാണ് വാവാ സുരേഷിന്റെ സാഹചര്യങ്ങൾ. കിട്ടിയ പുരസ്കാരങ്ങൾ പോലും സൂക്ഷിക്കാനാകാത്ത തരത്തിലുള്ള വീട്ടിലാണ് അദ്ദേഹം ഇപ്പോൾ കഴിയുന്നത്. കണ്ടപ്പോൾ വിഷമം തോന്നിയെന്നും സ്ഥലം സന്ദർശിച്ചശേഷം അദ്ദേഹം പറഞ്ഞു