കരമന: കോർപ്പറേഷൻ ആരോഗ്യവിഭാഗം കരമനയിൽ നടത്തിയ പരിശോധനയിൽ പല ഹോട്ടലുകളിൽനിന്നായി പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി. ഭക്ഷണം പിടിച്ചെടുത്ത ഹോട്ടലുകൾക്ക് പിഴ ചുമത്തും.ആറ്റുകാൽ പൊങ്കാല ഉത്സവം തുടങ്ങുന്നതിന്റെ ഭാഗമായി വരുംദിവസങ്ങളിലും പരിശോധനയുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.