തിരുവനന്തപുരം:ഈ ചിത്രത്തിൽ സ്കൂട്ടറിന് പുറകിലിരുന്ന് യാത്ര ചെയ്യുന്നയാൾ, പേരൂർക്കട പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കൊലപാതക കേസുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്നയാളാണ്. ഇയാൾ മുട്ടട ആലപ്പുറം എന്ന സ്ഥലത്തുനിന്നും സ്കൂട്ടറിൽ ലിഫ്റ്റ് ചോദിച്ച് കയറി കേശവദാസപുരം ഭാഗത്തേക്ക് പോയിട്ടുള്ളതാണ്. ഇയാളെക്കുറിച്ചോ ഇയാൾക്ക് ലിഫ്റ്റ് കൊടുത്ത് സ്കൂട്ടർ ഓടിച്ചു പോകുന്ന ആളെ കുറിച്ചോ എന്തെങ്കിലും വിവരം അറിയുന്നവരോ, സ്കൂട്ടർ ഓടിച്ചയാൾ സ്വന്തമായോ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെട്ട് അറിയിക്കുവാൻ അഭ്യർത്ഥിക്കുന്നു. എ.സി.പി. കന്റോൺമെന്റ്- 9497990007 എസ്.എച്ച്.ഒ പേരൂർക്കട 9497987005
പേരൂർക്കട പോലീസ് സ്റ്റേഷൻ 0471-2433243 പോലീസ് കൺട്രോൾ റൂം- 112