ബാലരാമപുരം :സോഷ്യൽ മീഡിയയിൽ വൈറലായി ബാലരാമപുരത്തെ കാത്തിരിപ്പുകേന്ദ്രം. ഇരിക്കാൻ ഇരിപ്പിടമില്ലാതെ ‘കാത്തുനിൽപ്പ്’ കേന്ദ്രമായി മാറിയിരിക്കുകയാണ് ഈ ‘കാത്തിരിപ്പുകേന്ദ്രം’.ഇതിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ട്രോളുകളായി വൈറലായി കൊണ്ടിരിക്കുകയാണ്. ബാലരാമപുരം പഞ്ചായത്താണ് ഈ കാത്തിരിപ്പുകേന്ദ്രം സ്ഥാപിച്ചത്.അത്യാധുനിക സജീകരണങ്ങളോടുകൂടിയാണ് ഈ ബസ് കാത്തിരിപ്പ് കേന്ദ്രമാണ് തുറന്നത്. പക്ഷെ ഇരിക്കാൻ ഇരിപ്പിടം മാത്രം ഇവിടെയില്ല.