പോത്തൻകോട്: കടം വാങ്ങിയ പണം മടക്കി നൽകാത്തതിനെ തുടർന്ന് പോത്തൻകോട് സ്വദേശിയെ തട്ടി കൊണ്ടുപോയി മർദ്ദിച്ചതായി പരാതി.മുപ്പതിനായിരം രൂപ കടമെടുത്ത താൻ 60,000 രൂപ മടക്കി നൽകിയെന്ന് പരാതിക്കാൻ പറയുന്നു.പോത്തൻകോട് നന്നാട്ടുകാവ് സ്വദേശി നസീമിനെയാണ് തട്ടിക്കൊണ്ട് പോയി മർദ്ദിച്ചത്. പൊട്ടക്കിണറ്റിൽ തലകീഴായി കെട്ടിത്തൂക്കിയെന്നും നസീം പറയുന്നു.ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോട് കൂടി ഓട്ടോയിലെത്തിയ നാലംഗ സംഘം നസീമിനെ കടയിൽ നിന്നും തട്ടിക്കൊണ്ട് പോയത്. ഓട്ടോയിലെത്തിയ സംഘം നസീമിനെ മർദ്ദിച്ച് ബലമായി ഓട്ടോയിൽ കയറ്റി വട്ടപ്പാറ കുറ്റിയാണിയിലുള്ള ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സമീപത്തെ പൊട്ടക്കിണറ്റിൽ തലകീഴായി കെട്ടി തൂക്കിയിട്ടു. ഇവിടെ നിന്ന് രക്ഷപ്പെട്ട നസീം ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിൽ ചികിത്സയിലാണ്. സംഭവത്തിൽ മൂന്ന് പേർ പോത്തൻകോട് പൊലീസിന്റെ കസ്റ്റഡിയിലാണ്. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു