വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖത്തെ പുലിമുട്ട് നിർമാണത്തിന്റെ ഭാഗമായി അക്രോപോഡുകൾ അടുക്കിത്തുടങ്ങി. വേലിയേറ്റത്തിൽനിന്ന് സംരക്ഷിക്കുന്നതിനായാണിത്. 3.1 കിലോമീറ്റർ ദൂരത്തിലാണ് പുലിമുട്ട് നിർമിക്കുക. 1450 മീറ്ററിലേറെ നിർമാണം പൂർത്തിയായി.12 ടൺ ഭാരമുള്ള അക്രോപോഡുകളാണ് സ്ഥാപിക്കുന്നത്. കൂറ്റൻ ക്രെയിനുപയോഗിച്ചാണ് ഇവ നിരത്തുന്നത്.
പുലിമുട്ടിന്റെ അടിത്തട്ടുമുതൽ മുകൾ ഭാഗംവരെയാണ് അക്രോപോഡുകൾ നിരത്തുക. സാങ്കേതിക സംഘത്തിന്റെയും മുങ്ങൽ വിദഗ്ധരുടെയും സഹായത്തോടെയാണ് അക്രോപോഡുകൾ അടുക്കുന്നത്. പതിനായിരത്തോളം അക്രോപോഡുകൾ നിർമിച്ചിട്ടുണ്ടെന്ന് തുറമുഖ അധികൃതർ പറഞ്ഞു.