തലസ്ഥാനത്തെ സിറ്റി സർക്കുലർ സർവീസുകളിൽ യാത്ര ചെയ്ത് പ്രണയം വെളിവാക്കു, വാലൻ്റെൻസ് ദിനത്തിൽ സെൽഫി കോൺടെസ്റ്റുമായി കെഎസ്ആർടിസി

IMG_10022022_174043_(1200_x_628_pixel)

 

തിരുവനന്തപുരം; ലോക വാലൻ്റെൻസ് ദിനം’ പ്രമാണിച്ച് യാത്രക്കാർക്കായി കെ എസ് ആർ ടി സി സെൽഫി കോൺടെസ്റ്റ് സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ന​ഗരത്തിൽ കെ എസ് ആർ ടി സി ആരംഭിച്ച നവീന സംരംഭമായ സിറ്റി സർക്കുലർ സർവീസുകളിൽ യാത്ര ചെയ്ത് കെ എസ് ആർ ടി സി-യോട് പ്രണയം വെളിവാക്കു?ന്ന രീതിയിൽ ബസ്സിനുള്ളിൽ വച്ചുള്ള സെൽഫി എടുത്ത് വേണം മത്സരത്തിനായി അയക്കേണ്ടത്

 

തിരുവനന്തപുരം നഗരത്തിലെ സിറ്റി സർക്കുലർ ബസുകൾ നിലവിൽ സർവീസ് നടത്തുന്ന ഏഴ് റൂട്ടുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് യാത്രക്കാർ വീതം ആകെ 21 പേർക്കാണ് സമ്മാനങ്ങൾ നൽകുക. അനശ്വരമായ പ്രണയം ഇന്നും മനസിൽ സൂക്ഷിക്കുന്ന ദമ്പതിമാർക്കും ഈ മൽസരത്തിൽ ഒരുമിച്ച് പങ്കെടുക്കാവുന്നതാണ്.

 

മത്സരത്തിൽ പങ്കെടുക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം.

—————————————————————————–

 

യാത്രക്കാർ പകർത്തിയ മനോഹര ചിത്രങ്ങളോടൊപ്പം യാത്രാക്കാരന്റെ പേര്, ഫോൺ നമ്പർ, മേൽ വിലാസം, സഞ്ചരിച്ച സിറ്റി സർക്കുലർ സർക്കിളിന്റെ പേര് എന്നിവ കെഎസ്ആർടിസിയുടെ വാട്സാപ്പിൽ അയച്ചു തരുക !

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)

വാട്സാപ്പ് – 8129562972

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!