തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെയും പദ്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റിന്റെയും കണക്കുകൾ സംബന്ധിച്ച സ്പെഷ്യൽ ഓഡിറ്റിംഗ് പൂർത്തിയാക്കാൻ സുപ്രീം കോടതി കൂടുതൽ സമയം അനുവദിച്ചു. ജൂൺ 30 വരെയാണ് കാലാവധി നീട്ടി നൽകിയത്.ക്ഷേത്രം ഭരണ സമിതിയുടെയും ഉപദേശക സമിതിയുടെയും ആവശ്യം പരിഗണിച്ചാണ് സുപ്രീം കോടതി നടപടി.ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഓഡിറ്റിനിങ്ങിനുളള സമയം നീട്ടി നൽകിയത്. സ്പെഷ്യൽ ഓഡിറ്റിങ് ഡിസംബർ 22നകം പൂർത്തിയാക്കണമെന്നായിരുന്നു സുപ്രീം കോടതി നേരത്തെ നിർദേശിച്ചിരുന്നത്.