വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് ഏഴ് ദിവസം ക്വാറന്‍റീന്‍ വേണ്ട

kerala_airport_coronavirus_car_1

വിദേശത്ത് നിന്നെത്തുന്നവർക്കുള്ള കോവിഡ് മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാർ പുതുക്കി. രാജ്യങ്ങളെ ‘അപകട സാധ്യതയുള്ളവ (at risk) എന്ന് ലിസ്റ്റ് ചെയ്യുന്നത് പിൻവലിച്ചു. ഏഴ് ദിവസം ക്വാറന്റീനിൽ കഴിയുന്നതിന് പകരം 14 ദിവസം സ്വയം നിരീക്ഷണം നടത്താനാണ് നിർദേശിച്ചിരിക്കുന്നത്. ലക്ഷണങ്ങൾ കണ്ടാൽ കോവിഡ് പരിശോധന നടത്തണം. ഫെബ്രുവരി 14 മുതലാണ് പുതിയ മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽ വരുന്നത്.വിദേശത്ത് നിന്നെത്തുന്നവർ എയർ സുവിധ പോർട്ടലിൽ സ്വയം സാക്ഷ്യപത്രം സമർപ്പിക്കണം. 4 ദിവസത്തെ യാത്ര സംബന്ധിച്ച വിവരങ്ങളും യാത്രാതീയതിക്ക് 72 മണിക്കൂറിനുള്ളിൽ പരിശോധിച്ചതിന്റെ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉൾപ്പെടെയാണ് സമർപ്പിക്കേണ്ടത്.

 

അതേസമയം കാനഡ, ഹോങ്കോങ്, യുഎസ്എ, ബ്രിട്ടൺ, ബെഹ്റൈൻ, ഖത്തർ, ഓസ്ട്രേലിയ, ന്യൂസീലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് അപ്ലേഡ് ചെയ്താൽ മതിയാവും. 82 രാജ്യങ്ങൾ/മേഖലകളിൽ നിന്നെത്തുന്നവർക്കാണ് ഈ സംവിധാനം പ്രയോജനപ്പെടുത്താനാവുക. രാജ്യങ്ങളുടെ പട്ടിക കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്.വിമാനത്താവളത്തിൽ എത്തുന്നവരിൽ രണ്ട് ശതമാനം ആളുകളെ റാൻഡം പരിശോധനയ്ക്ക് വിധേയമാക്കും. വിദേശത്ത് നിന്നെത്തുന്നവരിൽ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ ക്വാറന്റീൻ ചെയ്ത് കോവിഡ് പരിശോധന നടത്തും. ബാക്കിയുളളവർ 14 ദിവസത്തെ സ്വയം നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയാവും. ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം പിരശോധന നടത്തുക.

 

കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശയാത്രക്കാർ ഏഴ് ദിവസം വീടുകളിൽ നിർബന്ധിത നിരീക്ഷണത്തിൽ കഴിയണമെന്നുള്ള മാർഗനിർദേശം കേന്ദ്രസർക്കാർ കഴിഞ്ഞ മാസമാണ് പുറത്തിറക്കിയത്. ക്വാറന്റീൻ പൂർത്തിയാക്കി എട്ടാം ദിവസം കോവിഡ് പരിശോധന നടത്തണം എന്നാണ് നിലവിലെ മാർഗരേഖയിൽ പറയുന്നത്.വിദേശത്തുനിന്ന് ഒരാഴ്ചയിൽത്താഴെ ഹ്രസ്വ സന്ദർശനത്തിന് നാട്ടിലെത്തുന്നവർക്ക് ക്വാറന്റീൻ ആവശ്യമില്ലെന്ന് കേരള ആരോഗ്യവകുപ്പും നേരത്തെ മാർഗനിർദേശം പുറത്തിറക്കിയിരുന്നു. നിശ്ചിതദിവസം വീട്ടിലോ ഹോട്ടലുകളിലോ താമസിച്ച് നാട്ടിലെത്തിയ ആവശ്യം നിർവഹിച്ചശേഷം മടങ്ങണമെന്നാണ് നിർദേശം. അതിനിടെ കോവിഡ് പോസിറ്റീവ് ആയാൽ ആരോഗ്യവകുപ്പ് അധികൃതരെ വിവരമറിയിക്കണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!