തിരുവനന്തപുരം: സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വപരിപാലനം, അണുബാധ നിയന്ത്രണം എന്നിവയുടെ മികവിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കായകൽപ് പുരസ്കാരം തിരുവനന്തപുരം നഗരസഭ മുട്ടട നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്. നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ഒന്നാമത്തെ ക്ലസ്റ്ററിലാണ് മുട്ടട നഗരപ്രഥമികാരോഗ്യ കേന്ദ്രം 3-ാം സ്ഥാനം നേടിയത്. പുരസ്കാരതുകയായ 1 ലക്ഷം രൂപയും ആരോഗ്യകേന്ദ്രത്തിന് ലഭിക്കും. 95.8% പോയിന്‍റ് നേടിയാണ് മുട്ടട മുന്നിലെത്തിയത്. ആരോഗ്യരംഗത്ത് മികച്ച പ്രകടനം നടത്തുകയും എന്നാൽ പുരസ്കാര പട്ടികയിൽ സ്ഥാനംപിടിക്കാൻ കഴിയാതെപോകുകയും ചെയ്ത മികച്ച ആരോഗ്യകേന്ദ്രങ്ങളിൽ തിരുവനന്തപുരം നഗരസഭ വട്ടിയൂർക്കാവ് നഗര പ്രഥമികാരോഗ്യ കേന്ദ്രം പ്രത്യേക പരാമർശനത്തിന് അർഹമായി.